ലോക പാമ്പ് ദിനമായ ജൂലൈ 16-ന് പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കില്‍ വിപുലമായ പരിപാടികള്‍

0

ലോക പാമ്പ് ദിനമായ  ജൂലൈ 16-ന് പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കില്‍ വിപുലമായ പരിപാടികള്‍

തളിപ്പറമ്പ് :- ലോക പാമ്ബ് ദിനമായ നാളെ പറശ്ശിനിക്കടവ് എം.വി.ആര്‍ സ്നേക്ക് പാര്‍ക്ക് ആന്‍ഡ് സൂ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ക്ക് ഡയറക്ടര്‍ പ്രൊഫ. ഇ. കുഞ്ഞിരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് എം.വി. നികേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ വനം മന്ത്രി എ .കെ ശശീന്ദ്രന്‍ ദിനാചരണം ഉദ്ഘാടനം ചെയ്യും. സി.ഇ.ഒ അവിനാഷ് ഗിരിജ ആമുഖ പ്രസംഗം നടത്തും. ചടങ്ങില്‍ മികച്ച സൂ കീപ്പര്‍ അവാര്‍ഡ് തിരുവനന്തപുരം മൃഗശാലയിലെ സൂ കീപ്പര്‍ എ .എസ്. ഹര്‍ഷാദിന് മരണാനന്തര ബഹുമതിയായി സമര്‍പ്പിക്കും. പാര്‍ക്കിന്റെ വിര്‍ച്ചല്‍ ടൂര്‍ ഉദ്ഘാടനവും മന്ത്രി ശശീന്ദ്രന്‍ നിര്‍വഹിക്കും. വന്യജീവികളെ രക്ഷിക്കുന്ന കണ്ണൂരിലെ സ്നേക്ക് റെസ്ക്യൂവേഴ്സിനെ ചടങ്ങില്‍ മന്ത്രി എം.വി.

ഗോവിന്ദന്‍ അനുമോദിക്കും. സ്നേക്ക് പാര്‍ക്കില്‍ പുതുതായി തുടങ്ങുന്ന വൈല്‍ഫ് ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

ദിനാചരണത്തിന്റെ ഭാഗമായി താടി തകര്‍ന്ന പെരുമ്ബാമ്ബിനെ തിരികെ കാട്ടിലേയ്ക്ക് വിടുന്ന ചടങ്ങും നടക്കും. നിയമസഭ ഇലക്ഷന്‍ പ്രവചന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനം ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി .മുകുന്ദന്‍ നിര്‍വഹിക്കും രാജവെമ്ബാലയുടെ സംരക്ഷണം എന്ന വിഷയത്തില്‍ വെബിനാര്‍ നടക്കും. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ കോ ഓര്‍ഡിനേറ്റര്‍ ജോസ് ലൂയിസ്, വിശാഖപട്ടണം സൂ ക്യൂറെറ്റര്‍ ഡോ. നന്ദിനി സലരിയ, ഡോ. വിമല്‍ രാജ് വിജയ് നീലകണ്ഠന്‍ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. കേന്ദ്ര മൃഗശാല അതോറിറ്റി ഡി.ഐ.ജി സോനാലി ഘോഷ്, പ്രശസ്ത ഉരഗ വിദഗ്ധന്‍ റോമുലസ് വിറ്റകര്‍, എസ്. അബു, പിലികുള സൂ ഡയറക്ടര്‍, ജയപ്രകാശ് ഭണ്ഡാരി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ വര്‍ഗീസ്, നോര്‍ത്തേണ്‍ സി.സി.എഫ് വിനോദ് കുമാര്‍, കണ്ണൂര്‍ ഡി.എഫ്.ഒ കാര്‍ത്തിക്, തളിപ്പറമ്ബ് റേഞ്ച് ഓഫീസര്‍ രതീശന്‍ എന്നിവര്‍ സംബന്ധിക്കും. പാര്‍ക്ക് ഡയറക്ടര്‍ പ്രൊഫ. ഇ കുഞ്ഞിരാമന്‍ സ്വാഗതവും പാര്‍ക്ക് ക്യൂറേറ്റര്‍ നന്ദന്‍ വിജയകുമാര്‍ നന്ദിയും പറയും.

വാര്‍ത്താസമ്മേളനത്തില്‍ വെറ്ററിനറി ഓഫീസര്‍ ഡോ. വിമല്‍ രാജ്, ക്യൂറേറ്റര്‍ നന്ദന്‍ വിജയകുമാര്‍, പി.ആര്‍.ഒ ഡോ. വിന്ധ്യ ചന്ദ്രന്‍, എച്ച്‌.ആര്‍. ബിന്ദു, എഡ്യൂക്കേഷന്‍ ഓഫീസര്‍ റിയാസ് മാങ്ങാട് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0Comments
Post a Comment (0)
To Top