പെട്രോൾ വില ഇന്നും കൂട്ടി; ഡീസലും നൂറിലേക്ക്

0

പെട്രോൾ വില ഇന്നും കൂട്ടി; ഡീസലും നൂറിലേക്ക്

 രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിപ്പിച്ചത്. കേരളത്തിൽ പെട്രോൾ വില നൂറ് കടന്നതിന് പിന്നാലെ ഡീസൽ വിലയും നൂറിലേക്ക് കുതിക്കുകയാണ്.

പുതുക്കിയ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്ത് 102 രൂപ 54 പൈസയാണ്. ഡീസൽ ലിറ്ററിന് 96 രൂപ 21 പൈസയുമായി ഉയർന്നു. കൊച്ചിയിൽ പെട്രോൾ 100 രൂപ 77പൈസയും ഡീസലിന് 94 രൂപ 55 പൈസയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 101 രൂപ 03 പൈസയായി. ഡീസൽ വില 94 രൂപ 81 പൈസയുമായും വർധിച്ചു.



Post a Comment

0Comments
Post a Comment (0)
To Top