ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; കോടതി ഇന്ന് വീണ്ടും പരിഗണിക്കും ( 24 ഓഗസ്റ്റ് 2021)

0


ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂർ ആർ.ടി.ഒ ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്തിരുന്നു.          തുടർനടപടികൾക്കായി ഇവരോട് ഓഫീസിൽ ഹാജരാവനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.       ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാൻഡ് ചെയ്യുകയും തുടർന്ന് ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

Post a Comment

0Comments
Post a Comment (0)
To Top