സെപ്തംബര്‍ 25 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

0


ന്യൂഡല്‍ഹി: സെപ്തംബര്‍ 25 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള മൂന്നാംഘട്ട സമരപരിപാടികളാണ് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി അടുത്തമാസം 25 ന് ഭാരത് ബന്ദ് നടത്തും.

സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമയി സംയുക്ത കിസാന്‍ മോര്‍ച്ച എല്ലാ സംസ്ഥാനങ്ങളിലും കമ്മറ്റികള്‍ രൂപീകരിക്കും. കഴിഞ്ഞ രണ്ട് ദിവസമായി കര്‍ഷക സംഘടനകള്‍ വിളിച്ച് ചേര്‍ത്ത ദേശീയ കണ്‍വെന്‍ഷനിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന മിഷന്‍ യുപിയുടെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചിന് മുസഫര്‍നഗറില്‍ മഹാപഞ്ചായത്ത് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)
To Top