പാപ്പിനിശ്ശേരി: ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ മലബാർ അവകാശ വിദ്യാഭ്യാസ സമരം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ടു ഫ്രറ്റേണിറ്റി മൂവ്മെന്റ് അഴിക്കോട് മണ്ഡലം കമ്മിറ്റി പാപ്പിനിശ്ശേരി AEO ഓഫീസിലേക്ക് മാർച്ച് നടത്തുകയും AEOക് ഫ്രറ്റേർണിറ്റി അഴിക്കോട് കൺവീനർ സിജാഹ് അഷ്‌റഫ് നിവേദനം നൽകുകയും ചെയ്തു. അസിസ്റ്റന്റ് കൺവീനർ തസ്‌ലീം മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു . മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഷീറ , സഹൽ , ഹാദി , ഹനാൻ, നൂറ, ശദ, ഹന,റാബിയ എന്നിവർ നേതൃത്വം നൽകി.