സംസ്ഥാനത്ത് മഴ കനക്കുന്നു; കണ്ണൂർ ഉൾപ്പെടെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

0


 സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

തീരദേശ മേഖലകളില്‍ ഉയര്‍ന്ന തിരമാലയ്‌ക്കും, കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രി 11.30 വരെ കേരളാ തീരത്ത് ഉയര്‍ന്ന തിരമാലയ്‌ക്ക് സാദ്ധ്യതയുണ്ട്. അതിനാല്‍ തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം മത്സ്യ ബന്ധനത്തിനായി കടലില്‍ പോകുന്നതിന് വിലക്കില്ല.

Post a Comment

0Comments
Post a Comment (0)
To Top