അമ്മയും കുഞ്ഞും പുഴയില്‍ വീണു, ഒന്നരവയസുള്ള കുട്ടി മരിച്ചു; ഭര്‍ത്താവ് തള്ളിയിട്ടതെന്ന് ഭാര്യ

0


കണ്ണൂർ പാനൂർ പാത്തിപ്പാലത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഴയിൽ വീണ മാതാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. കൊല്ലേരി യു.പി സ്കൂളിലെ അധ്യാപിക സോനയുടെ മകൾ അൻവിത ആണ് മരിച്ചത്. ഭർത്താവ് ഷിജു പുഴയിൽ തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

രാത്രി ഏഴരയോടെ വളള്യായി റോഡിൽ ചാത്തൻമൂല വാട്ടർ ടാങ്കിനോട് ചേർന്ന ഭാഗത്താണ് സംഭവം. സോനയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിയത്. പുഴയിൽ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയിൽ മുങ്ങിയ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്‍റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.

തലശ്ശേരി കോടതിയിലെ ജീവനക്കാരനായ ഭർത്താവ് ഷിജുവിനോപ്പം ബൈക്കിലാണ് സോനയും മകളും പുഴക്കരയിൽ എത്തിയത്. ബൈക്ക് പുഴയുടെ സമീപത്ത് കണ്ടെടുത്തു. ഭർത്താവിനെ കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. ഭാർത്താവ് തന്നെയും കുഞ്ഞിനേയും പുഴയിൽ തള്ളി ഇടുകയായിരുന്നുവെന്ന് സോന പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം കൂത്തുപറമ്പ് ഗവ ആശുപത്രിയിലേക്ക് മാറ്റി

 സംഭവത്തിൽ ഭർത്താവിനെതിരെ കതിരൂർ പൊലീസ് കേസെടുത്തു. ഭർത്താവ് ഷിജു ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. 








Post a Comment

0Comments
Post a Comment (0)
To Top