പരമേശ്വരന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരി

0

ശബരിമല: ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി മാവേലിക്കര തട്ടാരമ്പലം സ്വദേശി എന്‍ പരമേശ്വരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം മനോജ്, ഹൈക്കോടതി നിരീക്ഷകന്‍ എന്‍ ഭാസ്‌കരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്.

തുലാമാസം ഒന്നായ ഇന്ന് പുലർച്ചെ 5 മണിക്കാണ് ശബരിമല ക്ഷേത്രനട തുറന്നത്.തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നെയ്യഭിഷേകവും നടന്നു. 8 മണിക്കാണ് ശബരിമല പുതിയമേൽശാന്തിക്കായുള്ള നറുക്കെടുപ്പ് നടപടികൾ ആരംടിച്ചത്. മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകൾ എഴുതിയ 9 തുണ്ട് കടലാസുകൾ ഒന്നാമത്തെ വെള്ളി പാത്രത്തിലും മേൽശാന്തിയെന്ന് പേരെഴുതിയ ഒരു തുണ്ടും ഒന്നുമെഴുതാത്ത 8 തുണ്ടുകളും ഉൾപ്പെടെ 9 തുണ്ടുകൾ രണ്ടാമത്തെ വെള്ളി പാത്രത്തിലും നിക്ഷേപിച്ച ശേഷം പാത്രങ്ങൾ പ്രത്യേകം തട്ടത്തിൽ വച്ച് പൂജയ്ക്കായി ശ്രീകോവിലിനുള്ളിലേക്ക് നൽകി. തുടർന്ന് അയ്യപ്പൻ്റെ മുന്നിലെ പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നറുക്കെടുപ്പ് നടത്താൻ പാത്രങ്ങൾ പുറത്തേയ്ക്ക് കൈമാറുകയായിരുന്നു. പന്തളം കൊട്ടാരം അംഗമായ ഗോവിന്ദ് വർമ്മയാണ് ശബരിമല പുതിയ മേൽശാന്തിയെ നറുക്കെടുത്തത്. 4-ാമത്തെ നറുക്ക് വീണ എൻ.പരമേശ്വരൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി പ്രഖ്യാപിച്ചു. തട്ടാരമംഗലം,കളീയ്ക്കൽ മഠം, മാവേലിക്കര സ്വദേശിയാണ് പരമേശ്വരൻ നമ്പൂതിരി.









Post a Comment

0Comments
Post a Comment (0)
To Top