കർഷകർക്ക് ഐക്യദാർഢ്യം; മോദിയുടെ കോലം കത്തിച്ച് എസ്.ഡി.പി.ഐ. പ്രതിഷേധം

0

നാറാത്ത്: കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്.ഡി.പി.ഐ നാറാത്ത് ബ്രാഞ്ച് കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.  കർഷകരെ കൊന്നൊടുക്കിയ മന്ത്രി പുത്രനേയും, മന്ത്രിയേയും സംരക്ഷിക്കുന്ന നരേന്ദ്ര മോദി അക്രമികളുടെ തലവനാണന്നും, കോമാളികളുടെ രാജാവാണന്നും ഒരുനാൾ ഇന്ത്യൻ ജനത അക്രമങ്ങൾക്ക് കണക്ക് ചോദിക്കുന്ന ദിനം വന്നണയുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. 

അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൗഫ് കെ വി, ബ്രാഞ്ച് സെക്രട്ടറി ശംസുദ്ദീൻ, ജോയിൻ്റ് സെക്രട്ടറി ശിഹാബ് തങ്ങൾ, ട്രഷറർ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.










Post a Comment

0Comments
Post a Comment (0)
To Top