ഗ്രാമീൺ ബേങ്ക് പുതിയ കെട്ടിടത്തിലേക്ക്
കണ്ണാടിപ്പറമ്പ്: കേരളാ ഗ്രാമീൺ ബേങ്കിൻ്റെ കണ്ണാടിപ്പറമ്പ ബസാറിൽ പ്രവർത്തിച്ചു വന്നിരുന്ന ശാഖ ഇന്ന് (22-11-21) മുതൽ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം സ്റ്റാർ കോപ്ലക്സിലേക്ക് പ്രവർത്തനം മാറ്റിയതിൻ്റെ ഉദ്ഘാടനം കേരളാ ഗ്രാമീൺ ബാങ്ക് റീജണൽ മനേജർ വി.വി.ആനന്ദൻ്റെ അധ്യക്ഷതയിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. ആദ്യ നിക്ഷേപം കണ്ണാടിപ്പറമ്പ ക്ഷേത്രം പ്രതിനിധി എൻ.വി. ലതീഷിൽ നിന്ന് റീജണൽ മാനേജർ വി.വി.ആനന്ദ് ഏറ്റുവാങ്ങി. വാർഡ് മെമ്പർ എൻ.അജിത, ഷിബിന, എം.എൻ.ശ്രീജൻ, ടി. കൃഷ്ൻ, എൻ.ഇ.ഭാസ്കര മാരാർ, ജയരാജൻ.ഇ.പി എന്നിവർ ആശംസകളർപ്പിച്ചു. ശാഖാ മാനേജർ ടി. പ്രിയ സ്വാഗതവും അസി: മാനേജർ സി.കെ. നീതു നന്ദിയും പറഞ്ഞു.