No title

0

കേരള സാഹിത്യ അക്കാദമി; പുസ്തക പ്രകാശനം നടന്നു



കേരള സാഹിത്യ അക്കാദമി, ഡോ.ടി.പി.സുകുമാരന്റെ പ്രബന്ധങ്ങൾ ഇന്ന് ( 30.11.2021 ചൊവ്വ) വൈകുന്നേരം 3.30ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഖദീജ മുംതാസിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ച് ടി.പദ്മനാഭൻ പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം  ടി.പി.വേണുഗോപാൽ സ്വാഗതം പറഞ്ഞു. ഡോ.കെ.പി.മോഹനൻ പുതകം പരിചയപ്പെടുത്തി. എം.കെ.മനോഹരൻ പുസ്തകം സ്വീകരിച്ചു. തുടർന്ന് കെ.എം.നരേന്ദ്രൻ, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം ഇ.പി.രാജഗോപാൽ, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം ആലങ്കോട് ലീലാകൃഷ്ണൻ, ബാലകൃഷ്ണൻ കൊയ്യാൽ, ടി.വി ബാലൻ, നാരായൺ കാവുമ്പായി, കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ എ.വി.അജയകുമാർ എന്നിവർ പ്രസംഗിച്ചു.  അക്കാദമി പബ്ലിക്കേഷൻസ് ഓഫീസർ ഈ.ഡി. ഡേവിഡ് നന്ദി പറഞ്ഞു.

Post a Comment

0Comments
Post a Comment (0)
To Top