മഹാരുദ്ര യജ്ഞത്തിന് സമാപനം
കണ്ണാടിപ്പറമ്പ്: ശ്രീ ധർമ്മശാസ്താ ശിവക്ഷേത്ര സന്നിധിയിൽ പതിനൊന്ന് ദിവസമായി നടന്നുവരുന്ന ഒൻപതാമത് മഹാരുദ്രയജ്ഞത്തിന് സമാപനമായി. പതിനൊന്നാംദിനമായ ഇന്ന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും, യജ്ഞാചാര്യൻ കിഴിയിടം രാമൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ വാസോർധാര ചടങ്ങ് നടന്നു. തുടർന്ന് ' രുദ്രജപം, രുദ്രാഭിഷേകം, നവകപൂജ,നവകാഭിഷേകംതുടങ്ങിയവയും നടന്നു. 2012 ൽ ക്ഷേത്രത്തിൽ നടന്ന അതിരുദ്ര യജ്ഞത്തിന്റെ തുടർച്ചയായി പതിനൊന്ന് വർഷം മഹാരുദ്രയജ്ഞം നടത്തേണ്ടതിന്റെ ഭാഗമായുള്ള ഒൻപതാമത് മഹാരുദ്രയജ്ഞം ആണ് ഇപ്പോൾ നടന്നത്. നിരവധി ഭക്തജനങ്ങൾ മഹാരുദ്ര യജ്ഞത്തിന്റെ സമാപനം ദർശിക്കാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു.