COVID 19 വാക്സിനേഷൻ , പാലിയേറ്റീവ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്ത ആശ വർക്കർ, COVID 19 വളണ്ടിയർമാർ എന്നിവരെ അനുമോദിച്ചു
COVID 19 വാക്സിനേഷൻ , പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ നല്ല രീതിയിൽ കൈകാര്യം ചെയ്ത ആശ വർക്കർ ശ്രീമതി രേണുക എൻ , COVID 19 വളണ്ടിയർ ആയി മാതൃക പ്രവർത്തനം നടത്തിയ ശ്രീ നിധിൻ പികെ എന്നിവരെ വാർഡ് വികസന സമിതി ,കുടുംബശ്രീ ADS എന്നിവർ ചേർന്ന് അനുമോദിച്ചു.
ADS ചെയർ പേഴ്സൺ ടി ലീല അധ്യക്ഷം വഹിച്ച ചടങ്ങ് വൈസ് പ്രസിഡണ്ട് ശ്രീമതി ശ്യാമള ഉദ്ഘാടനം ചെയ്തു എൻ അശോകൻ,അരക്കൻ പുരുഷോത്തമൻ,ഗംഗാധരൻ, സി മനോജ് എന്നിവർ സംസാരിച്ചു സിഡിഎസ് മെമ്പർ സരള സ്വാഗതവും കെ ലീല നന്ദിയും പറഞ്ഞു