എട്ടുവയസ്സുകാരന് പ്രകൃതി വിരുദ്ധ പീഡനം: വയോധികന് 21 വർഷം കഠിനതടവും 45,000 രൂപ പിഴയും

ADMIN
0 minute read
0

 



തളിപ്പറമ്പ്: 

എട്ടുവയസ്സുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്നതിന് അഴീക്കോട് സൗത്ത് കച്ചേരിപ്പാറ സുനിൽ നിവാസിൽ വി. കൃഷ്ണ(76)നെ വിവിധ വകുപ്പുകളിൽ 21 വർഷം കഠിനതടവിന് ശിക്ഷിച്ചു.

45000 രൂപ നഷ്ടപരിഹാരവും നൽകണം. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സി. മുജീബ് റഹ്‌മാനാണ് ശിക്ഷ വിധിച്ചത്. 2016 ഡിസംബർ 20-നും പിന്നീട് പലതവണയും പ്രതിയുടെ വീട്ടിൽവെച്ച് പീഡിപ്പിച്ചതായാണ് കേസ്.


വളപട്ടണം എസ്.ഐ. എം. കൃഷ്ണൻ അന്വേഷിച്ച കേസാണിത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

Post a Comment

0Comments
Post a Comment (0)
To Top