പുറവൂർ ക്ഷേത്രത്തിൽ ഗുരുപൂർണിമ ആഘോഷിച്ചു

0

പുറവൂർ ക്ഷേത്രത്തിൽ ഗുരുപൂർണിമ ആഘോഷിച്ചു

കാഞ്ഞിരോട്: ആഷാഢമാസത്തിലെ പൗർണമി ദിനമായിരുന്ന ജൂലായ് 23 വെള്ളിയാഴ്ച പുറവൂർ ശ്രീലക്ഷ്മീ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഗുരുപൂർണിമ വിശേഷാൽ പൂജകളോടെ ആഘോഷിച്ചു.രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമവും വിശേഷാൽ ഗുരുപൂജയും  ലക്ഷ്മീ നരസിംഹ പൂജയും നടന്നു. വിശേഷാൽ പൂജകൾക്ക് മേൽശാന്തി കുന്നിക്കര അകത്തൂട്ടില്ലം വാസുദേവൻ നമ്പൂതിരി ,മംഗലശ്ശേരി സുരേന്ദ്രൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.

  25.7.202l ഞായറാഴ്ച ക്ഷേത്രത്തിൽ തിരുവോണാരാധനയും വിശേഷാൽ പൂജകളും നടത്തുന്നതായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Post a Comment

0Comments
Post a Comment (0)
To Top