മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
Author -
നാറാത്ത് വാർത്തകൾ
Sunday, August 01, 2021
0
മലപ്പുറം: നാറത്ത് സ്വദേശിനിയായ യുവ ഡോക്ടര്‍ മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം മനക്കല്‍കുന്ന് സ്വദേശി വിനീഷ് (33) ആണ് മരിച്ചത്. വീടിന്റെ അടുക്കള ഭാഗത്തായാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മാതാവിനോടൊപ്പം തനിച്ചാണ് വിനീഷ് താമസിച്ചു വരുന്നത് സംഭവസമയത്ത് വിനീഷ് തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നും യുവാവ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവം ശ്രദ്ധയിൽ പെട്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത് തുടർന്ന് ചങ്ങരംകുളം ചങ്ങരകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ബിഡിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന മാനസയെ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സ്വദേശിയായ രഖില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതത്തിന് പിന്നാലെ യുവാവും ആത്മഹത്യ ചെയ്തിരുന്നു.