നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശി ഫിഷറീസ് വകുപ്പും കണ്ണൂർ ജില്ല പഞ്ചായത്തും ആയി സഹകരിച്ച് നടത്തുന്ന മത്സ്യക്കൃഷിക്ക് ആയിരം മത്സ്യക്കുഞ്ഞുങ്ങളെ കാലടി വയലിലെ കുളത്തിൽ നിക്ഷേപിച്ച് തുടക്കമായി. കർഷകൻ സി.കെ.ശ്രീനിവാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി.കെ.അനൂപ് ലാൽ അധ്യക്ഷത വഹിച്ചു. എ. പി മുകുന്ദൻ സ്വാഗതവും ജി.വി.അനീഷ് നന്ദിയും പറഞ്ഞു. പി.കുഞ്ഞികൃഷ്ണൻ , ശ്രീജേഷ്.കെ എന്നിവർ സംസാരിച്ചു