കെ എം ഷാജി എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട്‌ ചെലവഴിച്ച്‌ പുലൂപ്പിയിൽ സ്ഥാപിച്ച മിനിമാസ്‌ ലൈറ്റ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി റശീദ സ്വിച്ച്‌ ഓൺ ചെയ്തു ഉദ്ഘാടനം നിർവ്വഹിച്ചു

0


കെ എം  ഷാജി എം എൽ എ യുടെ പ്രാദേശിക  വികസന ഫണ്ട്‌ ചെലവഴിച്ച്‌  പുലൂപ്പിയിൽ സ്ഥാപിച്ച  മിനിമാസ്‌  ലൈറ്റ്‌  ബ്ലോക്ക്‌ പഞ്ചായത്ത്‌  മെമ്പർ  ടി റശീദ സ്വിച്ച്‌  ഓൺ ചെയ്തു  ഉദ്ഘാടനം  നിർവ്വഹിച്ചു.വാർഡ്‌  വികസന സമിതി കൺവീനർ  പി ദാമോദരൻ  മാസ്റ്റർ  അധ്യക്ഷത  വഹിച്ചു. വാർഡ്‌ വികസന സമിതി അംഗങ്ങളായ  മുൻ മെമ്പർ  അശ്ക്കർ കണ്ണാടിപ്പറമ്പ്‌, ഉബൈദ്‌ പുല്ലൂപ്പി, പി സി മുഹമ്മദ്‌, നൗഫൽ പുല്ലൂപ്പി , സി ആലിക്കുഞ്ഞി, വനജൻ  എ  സംബന്ധിച്ചു . നാറാത്ത്‌  പഞ്ചായത്തിലെ  നാലു കേന്ദ്രങ്ങളിലുൾപ്പടെ  അഴീക്കോട്‌  മണ്ഡലത്തിലെ 24 കേന്ദ്രങ്ങളിലാണു  കെ എം ഷാജി പ്രാദേശിക  വികസന നിധിയിൽ  ഉൾപ്പെടുത്തി ലൈറ്റുകൾ സ്ഥാപിച്ചത്‌ . തെരഞ്ഞെടുപ്പ്‌  പെരുമാറ്റം  ചട്ടം നിലവിൽ വന്നതിലാണു കാലതാമസം  നേരിട്ടത്‌ .









Post a Comment

0Comments
Post a Comment (0)
To Top