No title

0

 പറശ്ശിനിക്കടവ് പ്രഥമികാരോഗ്യ കേന്ദ്രം 10000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ കുടുംബാരോഗ്യ കേന്ദ്രമാവുന്നു



പറശ്ശിനിക്കടവ് പ്രഥമികാരോഗ്യ കേന്ദ്രം രണ്ട് നിലകളിലായി 10000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ കുടുംബാരോഗ്യ കേന്ദ്രമാവുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നവംബർ 14 ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. 

2.5 കോടി രൂപ എൻ എച്ച് എം , ആർ ഒ പി ഫണ്ട് ചിലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആരോഗ്യകേന്ദ്രത്തിൽ കൺസൽട്ടേഷൻ റൂം, വിശ്രമമുറി, ലാബ്, ഫാർമസി, ഒബ്സർവേഷൻ റൂം, റിസപ്ഷൻ , ഇമ്മ്യൂണൈസേഷൻ സെന്റർ, ഫീഡിങ്ങ് റൂം, കോൺഫറൻസ് ഹാൾ, ആശുപത്രി അഡ്മിനിസ്ട്രേഷൻ ഡിവിഷൻ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.കെട്ടിടത്തിന്റെ രൂപഭംഗിയിലും പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രം വേറിട്ടതാണ്. 

പൊതുജനാരോഗ്യ രംഗത്ത് ബദല്‍ മാതൃകയാണ് കേരളം. ആരോഗ്യമുള്ള കേരള നാടിനെ ജനപങ്കാളിത്തത്തോടെ ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ചികിത്സാരംഗത്ത് ഉപയോഗപ്പെടുത്തിയുള്ള ഫലപ്രദമായ ഇടപെടലാണ് ആരോഗ്യ മേഖലയിൽ നടന്നു വരുന്നത് . നവകേരള സൃഷ്ടിയില്‍ പ്രധാന പങ്കാണ് ആരോഗ്യ മേഖലയ്ക്കുള്ളത്. പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രവും ഇത്തരത്തിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് തീർച്ച.

MV Govindan Master








Post a Comment

0Comments
Post a Comment (0)
To Top