No title

0

കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി; പാറക്കല്ലില്‍ ഇടിച്ചത് അപകടകാരണമെന്ന് സൂചന



ധർമപുരി: കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ-യശ്വന്ത്പൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് (07390) പാളം തെറ്റി.  തമിഴ്‌നാട് ധർമപുരിക്ക് സമീപമാണ് അപകടം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.
വ്യാഴാഴ്ച വൈകീട്ടാണ് കണ്ണൂർ-യശ്വന്ത്പൂർ സ്പെഷ്യൽ എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 3.45ഓടെയാണ് പാളം തെറ്റിയത്. സേലം - ബംഗളൂരു റൂട്ടിലെ മുത്തംപട്ടി - ശിവദി സ്‌റ്റേറഷനുകൾക്കിടയിലാണ് സംഭവം. 

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എസി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം.

അപകടത്തിൽ ആർക്കും ​ഗുരുതരമായി പരിക്കേറ്റിട്ടില്ല. എസി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകർന്നു. സീറ്റുകൾ ഇളകി മാറുകയും ചെയ്തിട്ടുണ്ട്.






Post a Comment

0Comments
Post a Comment (0)
To Top