വീടിന്റെ മുകൾ നിലയിൽനിന്ന് കിണറ്റിൽ വീണ യുവാവ് മരിച്ചു
തളിപ്പറമ്പ്: വീടിന്റെ ഷീറ്റിടുന്നതിനിടയിൽ കിണറ്റിൽ വീണ യുവാവ് മരിച്ചു. പരിയാരം മരിയപുരത്തെ പറമ്പിൽ ഹൗസിൽ ജിതിൻ (27) ആണ് മരിച്ചത്. നരിക്കോട് ഒരു വീടിെൻറ രണ്ടാം നിലയിൽ ഷീറ്റ്പാകുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയിൽ ഒന്നാം നിലയിലെ പാരപറ്റിൽ ഇടിച്ച് കിണറ്റിലേക്ക് വീഴുകയായിരുന്നുവത്രെ. തളിപ്പറമ്പ് അഗ്നിശമന സേനയിലെ അസി. സ്റ്റേഷൻ ഓഫിസർ ടി. അജയെൻറ നേതൃത്തിലെത്തിയ സേനാംഗങ്ങൾ ജിതിനെ പുറത്തെടുത്ത് കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ഡേവിഡ് തോമസ്. മാതാവ്: ജെസി. സഹോദരൻ: ജെറി.