കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിൽ കൈരളി ഹെറിറ്റേജിന് സമീപം സ്കൂട്ടർ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിൽ ഇടിക്കുക ആയിരുന്നുവെന്നാണ് സംശയിക്കുന്നത്. സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. സ്കൂട്ടർ ഓടിച്ചയാളെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.