No title

0

സി​പി​എം കണ്ണൂർ ജി​ല്ലാ സ​മ്മേ​ള​ന​ത്തിന് ചെ​ങ്കൊ​ടി ഉ​യ​ര്‍​ന്നു





പ​ഴ​യ​ങ്ങാ​ടി : സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച്‌ ചെ​ങ്കൊ​ടി ഉ​യ​ര്‍​ന്നു. ആ​വേ​ശം നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ടി.​വി. രാ​ജേ​ഷ് പ​താ​ക ഉ​യ​ര്‍​ത്തി. കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, പി.​കെ. ശ്രീ​മ​തി, എം.​വി. ഗോ​വി​ന്ദ​ന്‍, കെ.​കെ. ശൈ​ല​ജ, എ​ന്നി​വ​രും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​വി. ജ​യ​രാ​ജ​ന്‍, പി. ​ജ​യ​രാ​ജ​ന്‍, കെ.​പി. സ​ഹ​ദേ​വ​ന്‍, ജ​യിം​സ് മാ​ത്യു, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ ​പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ക​രി​വെ​ള്ളൂ​ര്‍ ര​ക്ത​സാ​ക്ഷി സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ ന​യി​ച്ച പ​താ​ക ജാ​ഥ​യും, കാ​വു​മ്പാ യി ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ണ്ണി​ല്‍ നി​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് ടി.​കെ. ഗോ​വി​ന്ദ​ന്‍ ന​യി​ച്ച കൊ​ടി​മ​ര ജാ​ഥ​യും ക​ണ്ണൂ​രി​ല്‍ എ​കെ​ജി പ്ര​തി​മ​യ്ക്ക് മു​ന്നി​ല്‍ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് എ​ന്‍. ച​ന്ദ്ര​ന്‍ ന​യി​ച്ച ദീ​പ​ശി​ഖാ റി​ലേ​യും പ​ഴ​യ​ങ്ങാ​ടി​യി​ലെ സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ സം​ഗ​മി​ച്ചു.​ തു​ട​ര്‍​ന്ന് ചു​വ​പ്പു വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ അ​ക​മ്പടി​യോ​ടെ ജാ​ഥ​ക​ള്‍ പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് പ്ര​വ​ഹി​ച്ചു.

നാളെ രാ​വി​ലെ 9.30ന് ​ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും മു​തി​ര്‍​ന്ന നേ​താ​വു​മാ​യ ഒ.​വി. നാ​രാ​യ​ണ​ന്‍ പ്ര​തി​നി​ധി​സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തും. 10 ന് ​മാ​ടാ​യി കോ- ​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ല്‍ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. 250 പ്ര​തി​നി​ധി​ക​ളും 53 ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ജി​ല്ല​യി​ല്‍​നി​ന്നു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ. ​വി​ജ​യ​രാ​ഘ​വ​ന്‍, ഇ.​പി. ജ​യ​രാ​ജ​ന്‍, പി.​കെ. ശ്രീ​മ​തി, എം.​വി. ഗോ​വി​ന്ദ​ന്‍, കെ.​കെ. ശൈ​ല​ജ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ്‌ അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​ധ്യ​മ സെ​മി​നാ​ര്‍ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് 'മ​ത​നി​ര​പേ​ക്ഷ​ത നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍' സെ​മി​നാ​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന്‌ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.




Post a Comment

0Comments
Post a Comment (0)
To Top