ഈച്ചകളെ പേടിച്ച് മുണ്ടു മാറ്റി പാന്റ് ഇടാന്‍ തുടങ്ങിയ ഗ്രാമം
പ്രത്യേക തരം ഈച്ചകളെ പേടിച്ച് മാസങ്ങളായി ഭീതിയില്‍ കഴിയുന്ന ഒരു ഗ്രാമം. തൃശൂര്‍ മേലൂര്‍ പഞ്ചായത്തിലെ പൂലാനി എന്ന ഗ്രാമമാണ് ഈച്ച ശല്യത്തെ തുടര്‍ന്ന് ഭീതിയില്‍ കഴിയുന്നത്.
കടിച്ചാല്‍ ദിവസങ്ങളോളം ശരീരത്തില്‍ നീരു വന്നു വീര്‍ക്കും. ഈച്ചകളെ പേടിച്ച് ഗ്രാമീണര്‍ മുണ്ടു മാറ്റി പാന്റ് ഇടാന്‍ തുടങ്ങിയിരിക്കുകയാണ്. ബിയര്‍ ഫ്ലൈ വിഭാഗത്തില്‍പ്പെട്ട ഈച്ചകൾ ആണെന്നും കൂടുതല്‍ പഠനം നടത്തി വരികയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
നേരത്തെ മുണ്ടുടുത്തവരൊക്കെ ഇപ്പോള്‍ ഈച്ചയെ പേടിച്ച് പാൻ്റ്സിലേക്ക് മാറിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസമായി ഈച്ചയുടെ ശല്യം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ദേഹത്ത് വന്നിരിക്കുന്നത് അറിയില്ല. കടിച്ചു കഴിഞ്ഞാല്‍ നീര് വന്ന് വിങ്ങി വേദനയെടുക്കും. ചൊറിച്ചിലുമുണ്ടാകും. ചിലര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഈച്ച കാരണമുണ്ടാകുന്നത്.