കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബർ 31 മുതൽ
കണ്ണാടിപ്പറമ്പ് : വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം 2021 ഡിസംബർ 31 മുതൽ 2022 ജനുവരി 7 വരെ തീയതികളിൽ നടത്തപ്പെടുന്നു.
31ന് രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: കാട്ടുമാടം എളേടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഉത്സവ കൊടിയേറ്റം. 9 30ന് വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവ ആഘോഷത്തിന്റെയും വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര ആയുർവേദ ചികിത്സ വിഭാഗത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷ പരിപാടികളുടെയും ഉദ്ഘാടനം നാറാ ത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിക്കും.
തുടർന്ന് എല്ലാ ദിവസങ്ങളിലും (4/1/2022 ഒഴികെ) വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം.
രാത്രി 7 മണിക്ക് സ്വരം ലൈവ് ബാൻഡ് അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ.
ജനുവരി ഒന്നിന് 7 മണിക്ക് വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര വനിതാവേദി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.
ജനുവരി രണ്ടിനു വൈകുന്നേരം 6 മണിക്ക് ഗ്രാമ പഞ്ചായത്തിലെ ആശാ വർക്കർമാരെ ആദരിക്കും.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദരനിർവഹണം നടത്തും.
7ന് കണ്ണൂർ സംഘകല അവതരിപ്പിക്കുന്ന മൾട്ടി വിഷൻ വിൽക്കലാമേള ശരണദേവൻ ശ്രീ അയ്യപ്പൻ ജനുവരി മൂന്നിനു 7 മണിക്ക് മാതോടം ഭാവ ചാരുത കലാക്ഷേത്രം അവതരിപ്പിക്കുന്ന ദേവനടനം.
ജനുവരി നാലിന് നാഗ സ്ഥാനത്ത് നിവേദ്യവും പൂജയും, വൈകുന്നേരം സർപ്പബലിയും പാമ്പൻ മേക്കാട്ട് ഇല്ലത്തു വല്ലഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകർമികത്വത്തിൽ. അഞ്ചിന് വൈകുന്നേരം 6 മണിക്ക് ചേലേരി പ്രഭാത വായനശാല അവതരിപ്പിക്കുന്ന പൂരക്കളി, തുടർന്ന് തിരുവാതിരകളി.ജനുവരി 6ന് ആറുമണിക്ക് ഗുളികൻ വെള്ളാട്ടം
7ന് അധിന നാട്ടറിവു കയരളം അവതരിപ്പിക്കുന്ന തിറയാട്ടം,നാടൻപാട്ട് മേള. എട്ടിന് ഭഗവതി വെള്ളാട്ടം 10ന് കലശം വരവ്, 12 മണിക്ക് കളിക്കപ്പാട്ട്.
ജനുവരി ഏഴിനു പുലർച്ചെ നാലിന് ഗുളികൻ തിറ 5ന് തിരുവപ്പന വെള്ളാട്ടം 8ന് എടലാപുരത്തു ചാമുണ്ഡിയുടെ തിറ.
വൈകുന്നേരം ഉത്സവകൊ ടിയിറക്കൽ. ഉത്സവദിവസങ്ങളിൽ എല്ലാം ഉച്ചയ്ക്കും രാത്രിയും അന്നദാനം ഉണ്ടായിരിക്കും.
വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു.
ചെയർമാൻ
ശ്രീ :എം.കെ.രമേശൻ
വൈസ് ചെയർമാന്മാർ
ശ്രീ :മുരളി മോഹൻ
ശ്രീ :ചോറൻ ഗോപാലൻ
ശ്രീ :പി.ശശിധരൻ
ശ്രീ :എ.ധനേഷ്
ശ്രീമതി:എ.വി.സുധ
കൺവീനർ
ശ്രീ :എ.ബാലകൃഷ്ണൻ
ജോയന്റ് കൺവീനർമാർ
ശ്രീ :എം.വി.ജനാർദ്ദനൻ നമ്പ്യാർ
ശ്രീ :എ.പവിത്രൻ
ശ്രീ :ദീപക് അച്ചുതൻ.
ശ്രീ :എം.ഒ.രാമകൃഷ്ണൻ
ശ്രീമതി :പ്രസന്ന രാമകൃഷ്ണൻ
ട്രഷറർ
ശ്രീ :ടി.ഗംഗാധാരൻ