ഇശലിരമ്പം ഏകദിന ശിൽപ്പശാല
മയ്യിൽ: അഥീന നാടക നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ മാപ്പിള കലകളെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഇശലിരമ്പം ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ഒറപ്പടി അഥീന ഹാളിൽ ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ് ലിൻ ഉദ്ഘാടനം നിർവ്വഹിച്ചു. ശിഖ കൃഷ്ണൻ അധ്യക്ഷയായിരുന്നു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് നാസർ പറശ്ശിനി, ഭാരതീയ ദളിത് സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വിഷ്ണുനാഥ് ദിവാകരൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. റംഷി പട്ടുവം, സന്തോഷ് കരിപ്പൂൽ , ശ്രീത്തു ബാബു, നന്ദഗോപാൽ എന്നിവർ സംസാരിച്ചു.
ഒപ്പന, അറബനമുട്ട്, ദഫ് മുട്ട്, മാപ്പിളപ്പാട്ട് എന്നീ കലാ രൂപങ്ങളെക്കുറിച്ച് നാസർ പറശിനി, റംഷി പട്ടുവം എന്നിവർ ക്ലാസെടുത്തു. സന്തോഷ് കരിപ്പൂൽ ക്യാംപ് ഡയരക്ടറായി ഇശലിരമ്പത്തെ നിയന്ത്രിച്ചു.
വിഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ കയറുക