No title

0

പ്രിയപ്പെട്ട ആദം കുട്ടിക്ക യാത്രയായി



ജമാഅത്തെ ഇസ് ലാമി അംഗവും മുൻ ജില്ലാ അസി. സെക്രട്ടറിയുമായ  കെ. പി. ആദംകുട്ടി  സാഹിബ് (62 ) നിര്യാതനായി. അനാരോഗ്യത്തെ തുടർന്ന് തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ബുധനാഴ്‌ച വൈകീട്ടാണ് അല്ലാഹുവിലേക്ക് യാത്രയായത്. ഫിഷറീസ് വകുപ്പിൽ നിന്ന് വിരമിച്ച അദ്ദേഹം വിവിധ ഇസ്ലാമിക സ്ഥാപനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. ജില്ലയിൽ സംഗമം അയൽക്കൂട്ടങ്ങളെ കെട്ടിപ്പടുത്ത മികവുറ്റ സഹകാരി സംഘാടകനാണ്.മലയോര മേഖലയിൽ ഇസ് ലാമിക പ്രസ്ഥാനത്തെ ജനകീയമാക്കാൻ മുന്നിൽ നിന്നു. തളിപ്പറമ്പ്  ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്ഥാപക സെക്രട്ടറിയും ഇപ്പോൾ വൈസ് ചെയർമാനുമാണ്. തളിപ്പറമ്പ് ,ചെങ്ങളായി മസ്ജിദുകളുടെ ണ്സ്ഥാപക സാരഥിയാ പഴയങ്ങാടി തഅലീമുൽ ഇസ്ലാം ട്രസ്റ്റ് വാദിഹുദ മെമ്പറും കാരുണ്യ നികേതൻ മനേജറുമാണ്.

മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8.30ന് സെയ്ദ് നഗർ ജുമാ മസ്ജിദ്.മന്ന തളിപ്പറമ്പ


Post a Comment

0Comments
Post a Comment (0)
To Top