DYFI പുല്ലൂപ്പി സൗത്ത് യൂണിറ്റ് പെട്രോൾ, ഡീസൽ, പാചക വാതക വില കയറ്റത്തിനെതിരെ പ്രതിഷേധമത്സര പരിപാടി സംഘടിപ്പിച്ചു
പെട്രോൾ, ഡീസൽ, പാചക വാതക വില കയറ്റത്തിനെതിരെ പ്രതിഷേധമത്സര പരിപാടി സംഘടിപ്പിച്ച് DYFI, പെട്രോൾ , ഡീസൽ, പാചക വാതകങ്ങളുടെ അനിയന്ത്രിതമായ വിലകയറ്റത്തിൽ പ്രതിഷേധിച്ച് DYFI പുല്ലൂപ്പി സൗത്ത് യൂനിറ്റ് ടയർ ഉരുട്ടൽ മത്സരവും ചായ വെക്കൽ മത്സരവും സംഘടിപ്പിച്ചു പുല്ലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം നടന്ന പരിപാടി DYFI മുൻ മേഖല സെക്രട്ടറി എം സന്തോഷ് ഉദ്ഘാടനം ചെയ്തു ടി രാമകൃഷ്ണൻ (CPIM കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റിയംഗം), വിദ്യ ജോൺ (വൈസ് പ്രസിഡണ്ട് DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല കമ്മറ്റി ) , ജിൻസി ക്രിസ്റ്റീന (സെക്രട്ടറി DYFI പുല്ലൂപ്പി സൗത്ത് യൂനിറ്റ് ) , സിജിൻ ഇഗ്നേഷ്യസ് (ട്രഷറർ DYFI പുല്ലൂപ്പി സൗത്ത് യൂനിറ്റ്) തുടങ്ങിയവർ പ്രസംഗിച്ചു.