എടക്കൈത്തോട് ശ്രീ മുത്തപ്പൻ ക്ഷേത്ര തിരുവപ്പന മഹോൽസവം
എടക്കൈത്തോട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവപ്പന മഹോൽസവവും ഗുളികൻ തിറയും 2021 ഡിസംബർ 13,14 തിങ്കൾ, ചൊവ്വ (1197 വൃശ്ചികം 27,28)
ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഉത്സവം പ്രദമാക്കുന്നതിന് കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് മുഴുവൻ ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
ഡിസംബർ 13 തിങ്കളാഴ്ച പുലർച്ചെ 5 മണിക്ക് ഗണപതിഹോമവും, ദേവിപൂജയും തുടർന്ന് വൈകുന്നേരം 3 മണിക്ക് ദൈവത്തെ മലയിറക്കൽ, 6 മണിക്ക് മുത്തപ്പൻ വെള്ളാട്ടം രാത്രി 7 മണിക്ക് ഗുളികൻ വെള്ളാട്ടം, രാത്രി 11 മണിക്ക് അന്തിവേലയും തുടർന്ന് കലശം എഴുന്നള്ളിപ്പ് രാത്രി 12 മണിക്ക് കളിക്കപ്പാട്ടും നടത്തും.
ഡിസംബർ 14 ചൊവ്വാഴ്ച പുലർച്ചെ 4.30ന് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്, 5 മണിക്ക് തിരുപ്പനയും ഉണ്ടാകും വൈകുന്നേരം 3 മണിക്ക് ദൈവത്തെ മലകയറ്റൽ ചടങ്ങും നടത്തും.
ക്ഷേത്രാചാരം അനുസരിച്ച് ചടങ്ങുകൾ പതിവ്‌പോലെ നടക്കും.