No title

0

കോക്കാട് കുടൽ വള്ളിയില്ലത്ത് കെ.വി. അശോകൻ നിര്യാതനായി



മണ്ടൂർ: ചെറുതാഴം കോക്കാട് കുടൽ വള്ളിയില്ലത്ത് അശോകൻ (55, സ്റ്റോർ കീപ്പർ, സെൻട്രൽ മെഡിക്കൽ സ്റ്റോർ,  തിരുവനന്തപുരം) നിര്യാതനായി.

ഡിസംബർ 21 ന് നിര്യാതയായ അമ്മയുടെ  അടിയന്തിര ചടങ്ങ് ഇന്നലെയും ഇന്നു മായി നടന്നു വരികയായിരുന്നു. ഇന്നലെ  രാത്രിയിൽ ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുന്നതിനിടെ  മരണപ്പെടുകയിരുന്നു.

പരേതരായ റിട്ട കെ.എസ് ഇ. ബി എൻജിനിയർ കെ.വി. മാധവൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനാണ്. 

ഭാര്യമാർ: കമല മൊഗ്രാൽ പുത്തൂർ, പരേതയായ ഉഷ (പാടിച്ചാൽ).

മക്കൾ: അക്ഷയ് കുമാർ , അരുൺ കുമാർ.

സഹോദരങ്ങൾ: ഗീത (അദ്ധ്യാപിക, ജി.യു. പി.എസ് പുറച്ചേരി), പ്രീത (കണ്ണാടിപ്പറമ്പ്), സ്മിത (തിരുവനന്തപുരം)എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായിരുന്നു പരേതൻ.പരിയാരം ഗവ. മെഡിക്കൽ കോളേജാശുപത്രിയിലുള്ള മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 3 മണിക്ക്.

Post a Comment

0Comments
Post a Comment (0)
To Top