കാറപകടം-ഒന്നരവയസുകാരനും മുത്തശിയും മരിച്ചു-മരിച്ചത് ദത്തെടുത്ത കുട്ടി
കോട്ടയം: കവണാറ്റിന്‍കരയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരനും മുത്തശ്ശിയും മരിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും.
മണിമല പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ മകന്‍ ഇവാന്‍ ലിജോ (ഒന്നര), ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റ്യന്‍ (70) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് ഇവാന്‍ മരിച്ചത്. മോളി വൈകീട്ടും.
കഴിഞ്ഞ ജനുവരിയിലാണ് ലിജോയും ഭാര്യ മഞ്ജുവും തൃശ്ശൂരില്‍നിന്ന് ഇവാനെ ദത്തെടുക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
കവണാറ്റിന്‍കരയ്ക്കും ചീപ്പുങ്കലിനുമിടയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.
മണിമലയില്‍നിന്ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു കുടുംബം.
സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് ചെറുവള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.