No title

0

പ്രൗഢമായി ദാലിൽ ശാഖ ലീഗ് ഓഫീസ് ഉത്ഘാടനം



മുസ്‌ലിം ലീഗ് ദാലിൽ ശാഖ ഓഫിസ് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ല ജ. സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉത്ഘാടനം ചെയ്തു.

ശാഖ സീനിയർ വൈസ്  പ്രസിഡന്റ്‌ DP എറമുള്ളാൻ സാഹിബ്‌ അധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ.കെ മുസ്തഫ ,കെ മുഹമ്മദ്‌ കുട്ടി ഹാജി, വിപി അബ്ദുൽ സമദ്,കെ ശാഹുൽ ഹമീദ്, സലാം കമ്പിൽ, അഹ്‌മദ്‌ കണിയറക്കൽ സംസാരിച്ചു.  

നമ്മുടെ നാടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹികമായ എല്ലാ മേഖലകളിലും ഇടപെടാവുന്ന രീതിയിൽ  നമ്മുടെ ഓഫിസ് എല്ലാ തലത്തിലും  സജ്ജമാകണം ഒപ്പം 

 മുസ്‌ലിം ലീഗ്  രാഷ്ട്രീയത്തിന്റെ പരമ്പരാഗത മണ്ണായ നമ്മുടെ നാട്ടിൽ അഭിമാനകരമായ അസ്തിത്വ രാഷ്ട്രീയത്തിന്റെ ആശയവും ആദർശവും മുന്നോട്ടു നയിക്കുന്നതിനും നിലനിർത്തുന്നതിനും ഉതകുന്ന വിധത്തിലും ഇടപെടേണ്ടതിനെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാമൂഹിക പരിസരത്തെ അധികരിച്ചു നേതാക്കൾ ഓർമപ്പെടുത്തി.

ശാഖ ജ.സെക്രട്ടറി എ.പി നൂറുദ്ധീൻ സ്വാഗതവും ജമാലുദ്ധീൻ നന്ദിയും പറഞ്ഞു.

Post a Comment

0Comments
Post a Comment (0)
To Top