ഇന്‍സ്റ്റഗ്രാം സൗജന്യ സേവനം നിര്‍ത്തുന്നു
ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍ മാത്രമായിരുന്ന ഇന്‍സ്റ്റഗ്രാമിന് ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നത് ടിക്ക് ടോക്കിന് പൂട്ട് വീണതോടെയാണ്. ടിക്ക് ടോക്ക് ഇല്ലാതായതോടെ ഇന്‍സ്റ്റഗ്രാം റീല്‍സിലേക്ക് ലോകം ഒഴുകിയെത്തി. ബ്രാന്‍ഡ് പ്രമോഷന്‍, വാര്‍ത്തകള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, വിഡിയോകള്‍ റിവ്യൂ തുടങ്ങി ഒരുവിധപ്പെട്ട വിഷയങ്ങളെല്ലാം റീല്‍സിലൂടെ ജനങ്ങള്‍ കണ്ട് തുടങ്ങി. ഇനി ഇത്തരത്തിലുള്ള എല്ലാ വിഡയോയും എല്ലാവര്‍ക്കും കാണാന്‍ സാധിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
ചില എക്‌സ്‌ക്ലൂസിവ് കണ്ടെന്റുകള്‍, വിഡിയോകള്‍, സ്റ്റോറികള്‍ എന്നിവ സബ്‌സ്‌ക്രിപ്ഷനെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. പണം നല്‍കി സ്വന്തമാക്കുന്ന ഈ സബ്‌സ്‌ക്രിപ്ഷന്‍ ചില ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ലഭിച്ച് കഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
പണം നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ പ്രൊഫൈലില്‍ പര്‍പ്പിള്‍ ബാഡ്ജ് കാണപ്പെടും. പല നിരക്കുകളിലാണ് സബ്‌സ്‌ക്രിപ്ഷന്‍. 85 രൂപ, 440 രൂപ, 890 രൂപ എന്നിങ്ങനെയാകും സബ്‌സ്‌ക്രിപ്ഷന്റെ നിരക്ക്.
സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ നിലവില്‍ വരുന്നതോടെ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് പണം സമ്പാദിക്കാന്‍ കൂടതല്‍ എളുപ്പമാകുമെന്നാണ് ഇന്‍സ്റ്റഗ്രാം അധികൃതര്‍ പറയുന്നത്. ക്രിയേറ്റേഴ്‌സും, ഇന്‍ഫ്‌ളുവന്ഡസേഴ്‌സും പോസ്റ്റ് ചെയ്യുന്ന വിഡിയോ, സ്റ്റോറികള്‍, ലൈവ് എന്നിവയ്ക്ക് പ്രത്യേകം പണം ലഭിക്കും.