മന്നയിലെ കള്ള് ഷാപ്പിന് തീ പിടിച്ചു
തളിപ്പറമ്പ്: മന്നയിലെ കള്ള് ഷാപ്പിന് തീ പിടിച്ചു. ദിലീപന്‍ കണ്ടന്‍, എം.കെ.ഗോവിന്ദന്‍ എന്നിവരുടെ മന്ന സഹകരണ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഷാപ്പിനാണ് തീപിടിച്ചത്.
മുന്‍ഭാഗത്ത് കെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കത്തിപ്പടര്‍ന്ന് അകത്തേക്ക് തീ വ്യാപിക്കുന്നതിനിടയിലാണ് വിവരറിഞ്ഞെത്തിയ അഗ്നിശമനസേന തീയണച്ചു. തനിയെ തീപിടിച്ചത് ആണോ അതോ മറ്റാരെങ്കിലും അറിഞ്ഞുകൊണ്ട് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത് ആണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്