No title

0

Whatsapp New Feature : സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനില്‍ മാറ്റം വരുത്താന്‍ വാട്ട്സ്ആപ്പ്; പുതിയ പ്രത്യേകത



വാട്ട്സ്ആപ്പ് 2022 ലെ ആദ്യത്തെ ബീറ്റ ഫീച്ചര്‍ പുറത്തുവിട്ടു. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ പുതിയ ഫീച്ചര്‍ ടെസ്റ്റ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ (WA Beta Info)  റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഒഎസ് 15 (IOS15) ഉപയോഗിക്കുന്ന ചില ബീറ്റ യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ പ്രത്യേകത ലഭ്യമായിരിക്കുന്നത്.

നിലവില്‍ വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷന്‍ ഫോണില്‍ വരുമ്പോള്‍ ആ സന്ദേശം മാത്രമാണ് ലഭിക്കുന്നത്, എന്നാല്‍ പുതിയ ഫീച്ചറില്‍ അയച്ചയാളുടെ പ്രൊഫൈല്‍ ചിത്രവും കാണാന്‍ സാധിക്കും. ഗ്രൂപ്പില്‍ നിന്നാണ് സന്ദേശമെങ്കില്‍ ഗ്രൂപ്പ് ഐക്കണ്‍ കാണാന്‍ പറ്റും.

ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പ് കൂടുതല്‍ ഫീച്ചറുകളുമായി വീണ്ടും എത്തുമെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം ഇപ്പോള്‍ അവതരിപ്പിച്ച ബീറ്റയില്‍ ചില പ്രൊഫൈല്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നില്ല എന്ന പ്രശ്നം ബീറ്റ യൂസേര്‍സ് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായും നിലവില്‍ വരുമ്പോള്‍ ശരിയാകും എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വാരം വാട്ട്സ്ആപ്പ് ഐഒഎസ്  ഉപയോക്താക്കള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ കമ്യൂണിറ്റി ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. നേരത്തെ തന്നെ വാട്ട്സ്ആപ്പ് ഇതിന്‍റെ ടെസ്റ്റിംഗ് ആന്‍ഡ്രോയ്ഡില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ  കമ്യൂണിറ്റി ഫീച്ചര്‍ എന്നാണ് ആദ്യ പരിശോധനയില്‍ മനസിലാക്കാന്‍ സാധിക്കുന്നത്. ഇപ്പോള്‍ ടെസ്റ്റിംഗ് അവസ്ഥയിലാണ് ഈ ഫീച്ചര്‍ എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.

ഈ ഫീച്ചറിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം ഒരു ഗ്രൂപ്പിന്‍റെ കീഴില്‍ അതിന്‍റെ അഡ്മിന് കമ്യൂണിറ്റി തുടങ്ങാം. കമ്യൂണിറ്റികളുടെ ലോഗോ ചതുരത്തില്‍ ആയിരിക്കും എന്നതാണ് പ്രത്യേകത. അതായത് ഗ്രൂപ്പില്‍ ഒരു ചര്‍ച്ച നടക്കുന്നു. അതില്‍ ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലെ ചിലരോട് ആലോചിച്ച് തീരുമാനം എടുക്കണം ആ കാര്യങ്ങള്‍ ഗ്രൂപ്പില്‍ പരസ്യമായി പറയാന്‍ കഴിയില്ല. അപ്പോള്‍ അഡ്മിന് ഒരു കമ്യൂണിറ്റി ആരംഭിച്ച്, ഗ്രൂപ്പിലെ അംഗങ്ങളെ അതില്‍ ചേര്‍ക്കാം. ചര്‍ച്ച ചെയ്യാം. ഗ്രൂപ്പിന് പുറത്തുള്ളയാളെ ഇന്‍വൈറ്റ് ചെയ്ത് ഇതില്‍ എത്തിക്കാം എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.

Post a Comment

0Comments
Post a Comment (0)
To Top