No title

0 minute read
0

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്ടർക്ക് ദാരുണ അന്ത്യം

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്ടർക്ക് ദാരുണ അന്ത്യം. ഇരിട്ടി ഉളിയിൽ ടൗണിന് സമീപത്തു വച്ചാണ് അപകടം. ബംഗ്ലൂരിൽ നിന്നും തലശ്ശേരി വഴി കണ്ണൂരിലേക്ക് വരികയായിരുന്ന കർണ്ണാടക ആർ.ടി.സി ബസ്സിലെ കണ്ടക്ടർ കർണ്ണാടക സ്വദേശി പി.പ്രകാശാണ് മരിച്ചത്. പരിക്കേറ്റ കാർ ഡ്രൈവർ മാഹി സ്വദേശി മുഹമ്മദിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം.

ബംഗളൂരുവിൽ നിന്നും വന്ന ബസ് ഉളിയിൽ ടൗണിന് സമീപത്തുള്ള ഹോട്ടലിൽ ചായ കുടിക്കാൻ വേണ്ടി നിർത്തിയതായിരുന്നു. ബസ്സിൽ നിന്നും കണ്ടക്ടർ ആദ്യം പുറത്തിറങ്ങി. ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് വന്ന കാർ ബസ്സിലും സമീപത്തുള്ള വൈദ്യുതി തൂണിലും ഇടിക്കുകയായിരുന്നു. ഈ സമയം ബസ്സിൻ്റെ ഡ്രൈവറുടെ ഭാഗത്തിന് എതിർവശത്തുള്ള പുറക് വശത്തെ ടയറിന് സമീപത്ത് പുറത്ത് നിന്ന കണ്ടക്റ്റർ കാറിനും ബസ്സിനും ഇടയിൽ പെട്ടാണ് മരണമടഞ്ഞത്.



Post a Comment

0Comments
Post a Comment (0)
To Top