കോഴിക്കോട്ട് 14 കാരി സ്കൂളിൽ പോകാതെ സോഷ്യൽ മീഡിയയിലെ കാമുകനെ കാണാൻ നഗരത്തിലെത്തി: ഒടുവിൽ നടന്നത്

ADMIN
0

 


പന്തീരാങ്കാവ്: 

സോഷ്യൽ മീഡിയയിലെ കാമുകനെ കാണാൻ വീടുവിട്ടിറങ്ങിയ 14കാരിയെ രക്ഷിച്ചത് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ. ഇന്നലെ രാവിലെ കാണാതായ പെൺകുട്ടിയെ കോഴിക്കോട് ന​ഗരത്തിലെ മാളിൽ നിന്നും വൈകിട്ട് ഏഴ് മണിയോടെയാണ് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയുടെ കാമുകനും പ്രായപൂർത്തിയായിരുന്നില്ല. പെൺകുട്ടി സ്‌കൂളിൽ എത്തിയില്ലെന്ന വിവരത്തെ തുടർന്ന്, രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ്, നഗര പരിധിയിലെ മാളിൽനിന്ന് പന്തീരാങ്കാവ് എസ്‌ഐ ടി.വി. ധനഞ്ജയ ദാസിന്റെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. വൈകിട്ട് ഏഴോടെ ആൺസുഹൃത്തിനെ കണ്ടുമുട്ടുന്നതിന് തൊട്ടുമുമ്പാണ്, പോലീസ് കുട്ടിയെ കണ്ടെത്തിയത്.  കോഴിക്കോട് സ്വദേശിയായ ആൺ സുഹൃത്തിനും പ്രായപൂർത്തിയായിട്ടില്ല.


വാട്സാപ് വഴിയാണ്, പെൺകുട്ടിയും കൗമാരക്കാരനും പരിചയപ്പെടുന്നതും അടുക്കുന്നതും. ഇരുവരും തമ്മിൽ നേരിട്ട് പരിചയമുണ്ടായിരുന്നില്ല. ഇതോടെയാണ്, ഇരുവരും നേരിൽ കാണാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി കോഴിക്കോട് ന​ഗരത്തിൽ എത്തുകയായിരുന്നു.


ഇന്നലെ രാവിലെയും, പെൺകുട്ടി പതിവുപോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ, കുട്ടി സ്കൂളിലേക്ക് പോകാതെ നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം കാമുകനെ കാണാൻ കോഴിക്കോട് ന​ഗരത്തിലേക്ക് പോകുകയായിരുന്നു.

Tags

Post a Comment

0Comments
Post a Comment (0)
To Top