സ്വപ്നം കാണാത്തവരായി ആരും ഉണ്ടാവില്ല. പലപ്പോഴും നമ്മൾ ഉണരുന്നത് പോലും ഏതെങ്കിലും സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ അത് മുഴുവിപ്പിക്കാതെയോ ചിലപ്പോൾ ആ സ്വപ്നം കണ്ട് തീർന്നതിന് ശേഷമോ ആയിരിക്കും.
ഉറങ്ങുന്നതിന് മുൻപ് നമ്മൾ ഓർത്തു കിടക്കുന്നത് എന്താണോ അതാവും പലപ്പോഴും സ്വപ്നങ്ങളായി കാണുന്നത് എന്ന് ആണ് പറയപ്പെടുന്നത്. നമ്മൾ കാണുന്ന സ്വപ്നങ്ങൾ പലപ്പോഴും ആ ഒരു ദിവസം മുഴുവൻ നമ്മെ അലട്ടിക്കൊണ്ടിരിക്കും.
ജ്യോതിഷ ശാസ്ത്ര പ്രകാരം പകൽ കാണുന്ന സ്വപ്നങ്ങൾ ഒന്നും തന്നെ ഫലിക്കില്ല. എന്നാൽ നല്ല സ്വപ്നം കണ്ടാൽ വീണ്ടും ഉറങ്ങാതിരിക്കുക. നമ്മൾ സ്ഥിരമായി കാണുന്ന ചില സ്വപ്നങ്ങളും അവയുടെ ഫലങ്ങളും.
1. സ്വപ്നത്തിൽ ആനയെ കണ്ടാൽ ധനലബ്ധി.
2. മരിച്ചവരോട് സംസാരിക്കുന്നതായി കണ്ടാൽ സത്കീർത്തി.
3. കാട്ടുതീ കണ്ടാൽ വിചാരിച്ച് കാര്യം നടക്കും.
4. അഗ്നി നല്ല ലക്ഷണമാണ്.
5. ദീപങ്ങൾ കത്തിയെരിയുന്നത് കണ്ടാൽ ശുഭലക്ഷണമാണ്.
6. വിളക്ക് അണയുന്നത് കണ്ടാൽ പുത്രദുഃഖം.
7. പുകയോടുകൂടിയ തീ, ദീപം എന്നിവയുടെ ഫലം രോഗമായിരിക്കും.
8. തിരമാലയിൽ അകപ്പെട്ടാൽ കഷ്ടകാലം.
9. കാട് നല്ല ലക്ഷണമല്ല.
10. പട്ടിയെ കണ്ടാൽ ദാരിദ്ര്യം.
11. ബസ്സ് മറിയുന്നതായി കണ്ടാൽ ആ മാസം പല കാര്യങ്ങളും തടസ്സപ്പെടും.
12. പശു, എരുമ, കൊട്ടാരം, പർവ്വതം, വൃക്ഷം, ദേവാലയം എന്നിവയെ കാണുന്നത് ധനലാഭമുണ്ടാക്കും, കർപ്പൂരം, വെള്ളപ്പൂവ് ഇവ കണ്ടാൽ അല്പം സമ്പത്ത് ഫലം.
13. കൊടുങ്കാറ്റും പേമാരിയും ആദ്യം ധനനഷ്ടം പിന്നെ ധനലാഭം.
14. പാമ്പ് കടിക്കുക, തേൾ കുത്തുക, സമുദ്രം താണ്ടുക, തീയിൽപ്പെടുക ഇവ കണ്ടാൽ ധനലാഭം.
15. തെര്, മാംസ ഭക്ഷണം, രത്നം പതിച്ച ആഭരണങ്ങൾ, ചന്ദനം പൂശുക, മുറുക്കാൻ ഇടുക, അവിൽ.
16. ജലം, തടാകം, കടൽ, കുളം എന്നിവയിൽ കുളിക്കുന്നതുകണ്ടാൽ കാര്യസിദ്ധി.
17. മല പിളർന്നിരുന്നാൽ അടുത്ത ബന്ധുവിന് നാശം.
18. കൃഷിയില്ലാതെ ഉഴുതിട്ടിരിക്കുന്ന നിലം കണ്ടാൽ ബന്ധുക്കളോട് ശത്രുത ഫലം.
19. കടൽക്കരയിൽ നിൽക്കുന്നത് കണ്ടാൽ വിചാരിച്ച കാര്യം നടക്കും.
20. അഴുക്ക്, ചൂടുവെള്ളം ഇവയിൽ കുളിക്കുന്നതു കണ്ടാൽ തീരാവ്യാധി ഫലം.