മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 16 കാരിയായ മകളെ പീഡിപ്പിച്ച പിതാവ് പിടിയിൽ
മയ്യിൽ :- 16 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസിയായ ഇയാൾ 2019 ൽ ഗൾഫിലേക്ക് പോകാൻ നേരത്താണ് മകളെ കിടപ്പുമുറിയിൽ കൊണ്ട് പോയി പീഡിഡിപ്പിച്ചത്. കുട്ടി ഭയം കാരണം ഇക്കാര്യം പുറത്ത് പറഞ്ഞില്ല.
വീണ്ടും ഇത്തവണ ഇയാൾ നാട്ടിലേക്ക് വരുന്നുണ്ടെന്ന് മനസിലാക്കിയ കുട്ടി വീണ്ടും പീഡിപ്പിക്കപ്പെടുമോ എന്ന് ഭയന്ന് പീഡനകാര്യം മാതാവിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതി ഗൾഫിൽ നിന്ന് വരികയും ഇതിന്റെ പേരിൽ വീട്ടിൽ വലിയ തർക്കവും ബഹളവും നടന്നതിനെ തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
തുടർന്ന് പെൺകുട്ടി തന്നെ പീഡന കാര്യം പോലീസിനെ അറിയിച്ചു. അതിനെ തുടർന്ന് പോക്സോ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.