യൂത്ത് കോൺഗ്രസ് ജനകീയ വിചാരണ സദസ്സ്
__________02.07.2021_________________
കണ്ണാടിപ്പറമ്പ്:-കൊട്ടേഷൻ ലഹരി മരുന്ന് മാഫിയകളുമായുള്ള CPM DYFI ബന്ധം നാടിന് ആപത്ത്, കൊട്ടേഷൻ സ്വർണകടത്ത് സംഘങ്ങളെ വളർത്തുന്നതും സംരക്ഷിക്കുന്നതും നിങ്ങളാണ് സി പി എമ്മേ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സദസ് കണ്ണാടിപ്പറമ്പ് വച്ച് സംഘടിപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ അധ്യക്ഷതയിൽ നടന്ന ജനകീയ വിചാരണ സദസ്സ് ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അമീൻ സ്വാഗതവും നൗഫൽ നാറാത്ത് നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സുധീഷ് നാറാത്ത്, നിഷ കെപി തുടങ്ങിയവർ സംസാരിച്ചു.. മുഹമ്മദ്‌കുഞ്ഞി പാറപ്പുറം, ഉണ്ണികൃഷ്ണൻ എം വി,ആനന്ദ് കണ്ണാടിപറമ്പ്, രാജീവൻ പറമ്പൻ, ധനേഷ് സിവി, ബിനോയ്,ഹംസ ദാരിമി, ദിൽരാജ്, റനീഷ് വാച്ചപ്പുറം, രാഹുൽ വാച്ചപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.