No title

0

പുതുവത്സര ദിനത്തിൽ പരാതി നൽകി നാറാത്ത് ഗ്രാമപഞ്ചായത്ത്‌ UDF മെമ്പർമാർ



കണ്ണാടിപറമ്പ് :നാറാത്ത് ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെയും പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെയും ഏകപക്ഷിയ സ്വജനപക്ഷ നിലപാട് സംബദ്ദിച്ചു പ്രതിഷേധം.

നാറാത്ത് ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ പദ്ധതി പ്രവർത്തനങ്ങളിലും, ദൈനംദിന കാര്യങ്ങളിലും ഭരണ സമിതി യോഗങ്ങളിലുൾപ്പെടെ കാണിക്കുന്ന ഏകപക്ഷിയ ഏകാദിപത്യ നിലപാടുകളെ കുറിച്ചു നേരത്തെ UDF മെമ്പർ പ്രതിഷേധിച്ചിരുന്നു..

പഞ്ചായത്ത്‌ ഭരണസമിതിയുടെ പ്രധാന പ്രവർത്തനങ്ങളായ പദ്ധതി രൂപീകരണ നിർവ്വഹണ പ്രവർത്തന ങ്ങളിൽ UDF പ്രതിധാനം ചെയ്യുന്ന വാർഡുകളുടെ പ്രവർത്തനങ്ങളുടെയും നാറാത്ത് പഞ്ചായത്തിന്റെ പുരോഗതിക്കാവശ്യമായ നിർദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും രാഷ്ട്രീയ ചായ്‌വോടെ തള്ളികളയുകയും ചെയ്യുന്നത് പതിവാകുകയും ചെയ്യുകയാണ്. ഭരണ സമിതി തീരുമാനമില്ലാതെ മെമ്പർമാരെ അറിയിക്കാതെ പദ്ധതി നടത്തിപ്പിനെ ബാധിക്കുന്ന അനാവശ്യ ഇടപെടലുകൾ നടത്തുന്നതിൽ പ്രതിഷേതിച്ചു നാറാത്ത് ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അബ്ദുൽ കാദറിൻ പരാതി നൽകി. പരാതിയുടെ കോപ്പി ജില്ല കലക്ടർ, ഡിഡിപി, എന്നിവർക്കും സമർപ്പിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എൻ. മുസ്തഫ, മെമ്പർമാരായ സൈഫുദ്ദീൻ നാറാത്ത്, മുഹമ്മദ്‌ അലി ആറാംപീടിക, കെ റഹ്മത്ത്, നിഷ, മിഹ്റാബി, മൈമൂനത്ത്, സൽ‍മത്ത് കെ. വി എന്നിവർ പരാതിയിൽ ഒപ്പിട്ടു സമർപ്പിച്ചു.

ഏകപക്ഷിയമായ നിലപാടുമായാണ് പോകുവാനുള്ള തീരുമാനമെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് മെമ്പർമാർ അറിയിച്ചു.

നാറാത്ത് ഗ്രാമപഞ്ചായത്തിൽ UDF 8ഉം LDF 9ഉം ആണ് മെമ്പർമാർ.

Post a Comment

0Comments
Post a Comment (0)
To Top