കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണവേട്ട; സ്വർണവുമായി മയ്യിൽ സ്വദേശി പിടിയിൽ

0

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണവേട്ട; സ്വർണവുമായി മയ്യിൽ സ്വദേശി പിടിയിൽ

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. 612 ഗ്രാം സ്വര്‍ണം വരുമെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശി വൈശാഖില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്.കിഷോര്‍, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്.നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Post a Comment

0Comments
Post a Comment (0)
To Top