No title

0

ക്രെയിനും ബസും കൂട്ടിയിടിച്ചു



തലശേരി: പാലക്കൂലിൽ ബസും, ക്രെയിനും കൂട്ടിയിടിച്ച് പിഞ്ചു കുട്ടിയടക്കം 6 പേർക്ക് പരിക്ക്. പാലക്കൂൽ കണ്ണൻ പീടികക്കടുത്ത് ഉച്ചക്ക് 1.45 നാണ് അപകടം നടന്നത്. 

സമീപത്തു നിന്നും ക്രെയിൻ അപകടകരമായി മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്.

തലശേരി  മനേക്കര പൊയിലൂർ റൂട്ടിലോടുന്ന KL 13 AB 7477 നമ്പർ കൃഷ്ണബസാണ്(പ്രിൻസ്) അപകടത്തിൽ പെട്ടത്. KL 60 L 2768 നമ്പർ ക്രെയിനിലിടിച്ച ബസിൻ്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ബസ് തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് നീങ്ങിയാണ് നിന്നത്. മുൻഭാഗത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളടക്കമുള്ളവരാണ് പരിക്കേറ്റവരിലേറെയും. ഓടി കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

വിവരമറിഞ്ഞ് പാനൂർ പൊലീസും ഉടൻ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂർ മിംസിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ തലശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.




Post a Comment

0Comments
Post a Comment (0)
To Top