ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ

0


 സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണാണ്. കര്‍ക്കടക വാവാണെങ്കിലും ഇളവുകളില്ല. രാവിലെ 6.00 മുതല്‍ കര്‍ശന പൊലീസ് പരിശോധനയുണ്ടാകും.

▪️ബലിതര്‍പ്പണം പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ല. ബലിക്കടവുകളിലോ ക്ഷേത്രപരിസരങ്ങളിലോ പൊതുബലിതര്‍പ്പണം സംഘടിപ്പിച്ചാല്‍ നിയമ നടപടി.

▪️ അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് വിഭാഗങ്ങള്‍ക്കുംക്കും മാത്രം യാത്രാനുമതി.

▪️മെഡിക്കല്‍ സ്റ്റോറുകളും, പാല്‍, പച്ചക്കറി, അവശ്യ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രം തുറക്കാം. കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ.

▪️ഹോട്ടലുകളില്‍ ഇന്ന് ടേക്ക് എവേ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.

Post a Comment

0Comments
Post a Comment (0)
To Top