പറശിനിക്കടവ് മടപ്പുര ട്രസ്റ്റി & ജനറൽ മാനേജരായ പി.എം.ബാലകൃഷ്ണൻ (85) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 2020 മെയ് മാസം
ശ്രീ.പി.എം ഗംഗാധരൻ്റ നിര്യാണത്തെ തുടർന്നാണ് ശ്രീ. ബാലകൃഷ്ണൻ ട്രസ്റ്റി& ജനറൽ മാനേജറായി ചുമതല ഏറ്റത്. കണ്ണൂർ അഴീക്കലിലെ വസിതിയിൽ ആയിരുന്നു താമസം. ഭാര്യ കെ.പി. തങ്കം മക്കൾ ബിന്ദു (എസ് എൻ വിദ്യാമന്ദിർ കണ്ണൂർ) ഷൈജ (ഭാരതീയ വിദ്യാഭവൻ കണ്ണൂർ), സന്ധ്യ (മുംബെ),വൃന്ദ,അനുപമ. മരുമക്കൾ സുധീർ, പ്രവീൺ, പ്രവീൺ (മുംബെ), വിജേഷ്, വികാസ്. സഹോദരങ്ങൾ പരേതരായ പി.എം.ഭാസ്ക്കരൻ മടയൻ പ്രൊഫ: പി.എം.ലക്ഷ്മണൻ
ശനിയാഴ്ച രാവിലെ 8.30 മണിയോടെ കണ്ണൂർ അഴീക്കലിലെ വസിതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പറശ്ശിനിമടപ്പുര തറവാട്ടിലേക്ക് കൊണ്ടുവരും സംസ്കാരം രാവിലെ 11.30 ന് തറവാട് ശ്മശാനത്തിൽ