സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ അധ്യാപക ദമ്പതികളായ കുറ്റ്യാട്ടൂരിലെ കെ.പത്മനാഭൻ, എം. സരോജിനി എന്നിവരെ വാരം ലയൺസ് ക്ലബ് പ്രസിഡന്റ് ടി.വി അരുണാചലത്തിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.വി ഹരിദാസ്, എ കെ പ്രദീപൻ, സി. സുനിൽകുമാർ, വി.വി പ്രകാശൻ, പി.കുമാരൻ, വാഴയിൽ പ്രകാശൻ എന്നിവർ പങ്കെടുത്തു.