കൊളച്ചേരി നാടക കലാകാര സംഗമം
കമ്യൂണിസ്റ്റ് വിപ്ലവകാരി ,മോറാഴ സമരനായകൻ അറാക്കൽ കുഞ്ഞിരാമൻ്റെ സമര ജീവിത ചരിത്രം നാടകമാകുന്നു , ബിജുകുമാർ ആലക്കോട് എഴുതിയ ഒരു സഖാവിൻ്റെ വിപ്ലവാന്വേഷണങ്ങൾ എന്ന നോവലിനെ ആസ്പദമാക്കി ശ്രീധരൻ സംഘമിത്ര നാടകത്തിൻ്റെ രചന നിർവ്വഹിച്ചത്
ശ്രീധരൻ സംഘമിത്രയുടെ 29 മത് നാടകമാണ് സഖാവ് അറാക്കൽ വിപ്ലവത്തിൻ്റെ സൂര്യതേജസ് എന്ന നാടകം
കേരളത്തിലെ പ്രമുഖ നാടക സംവിധായകൻ മനോജ് നാരായണൻ രംഗാവിഷ്ക്കാരം നടത്തുന്ന നാടകം ജനുവരി അവസാനവാരം കൊളച്ചേരി നാടക കൂട്ടായ്മ അരങ്ങിലെത്തിക്കും.