കേരളാ സ്റ്റേറ്റ് യോങ്മൂഡോ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് കണ്ണൂർ ഡിസ്ട്രിക്ട് യോങ്മൂഡോ സെമിനാർ സംഘടിപ്പിക്കപ്പെട്ടു
കേരളാ സ്റ്റേറ്റ് യോങ്മൂഡോ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് (13/11/2021) ഒക്കിനാവൻ കരാട്ടെ ഇന്റർനാഷണൽ അക്കാദമി ഹെഡ്ക്വാർട്ടേഴ്‌സ് ഡോജോയിൽ വെച്ച് കണ്ണൂർ ഡിസ്ട്രിക്ട് യോങ്മൂഡോ സെമിനാർ സംഘടിപ്പിക്കപ്പെട്ടു. കേരളാ യോങ്‌മൂഡോ അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ആദ്യമായാണ് ജില്ലാ യോങ്മൂഡോ സെമിനാർ സംഘടിക്കപ്പെടുന്നത്. യോങ്മൂഡോ ട്രെയ്നറും കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കായികാധ്യാപകനുമായ ശ്രീ.ഷഫീഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സെമിനാറിന്റെ അധ്യക്ഷത സെൻസായ് ശ്രീ. രാജു മാത്യു നിർവ്വഹിച്ചു. യോങ്മൂഡോ സൗത്ത് ഇന്ത്യൻ ഡയറക്ടറും ,കേരളാ യോങ്മൂഡോ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ആയ ശ്രീ. സാക്കിർ ഹുസ്സൈൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളാ സ്റ്റേറ് യോങ്മൂഡോ അസോസിയേഷൻ പ്രസിഡന്റും , കേരളാ യോങ്മൂഡോ അസോസിയേഷൻ ടെക്നിക്കൽ ഡയറക്റ്ററുമായ ശ്രീ.സിദ്ദിഖ് അലി സെമിനാറിന് ആശംസകൾ അർപ്പിച്ചു. ജൂഡോ അദ്ധ്യാപകൻ സെൻസായ് ശ്രീ. ദിനേശൻ , തിരുവനന്തപുരം യോങ്‌മൂഡോ അസോസിയേഷൻ പ്രസിഡന്റ് സെൻസായ് മനോജ് , ഷിഹാൻ.പി.അമീർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ സെൻസായ് ശ്രീ.ദിനേശൻ , സെൻസായ് ശ്രീ.സിദ്ധിഖ് അലി , സെൻസായ് സാക്കിൽ ഹുസ്സൈൻ എന്നിവരെ പൊന്നാട നൽകി ആദരിച്ചു. നന്ദിപ്രകാശനം സെംപായ് ഹരികൃഷ്ണൻ നിർവ്വഹിച്ചു. സെൻസായ് സിദ്ധിഖ് അലി , സെൻസായ് സാക്കിർ ഹുസ്സൈൻ , സെൻസായ് രാജു മാത്യു എന്നിവർ യോങ്മൂഡോ സെമിനാറിൽ ക്ലാസുകൾ നൽകി. 2021 ഡിസംബർ 27 മുതൽ 29 വരെ ഗോവയിൽ വെച്ച് നടക്കാനിരിക്കുന്ന ആറാമത് യോങ്മൂഡോ നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് മത്സരിക്കാൻ സെൻസായ് അൻഷീർ.എം.കെ , സംപായ് മിഖ്ദാദ് , സംപായ് ഹരികൃഷ്ണൻ , സംപായ് മുഹമ്മദ് ഷിനാസ് അഷ്‌റഫ് , ആദിൽ എന്നിവരെ സെലക്ട് ചെയ്തു. സമാപനച്ചടങ്ങിൽ സെമിനാറിൽ പങ്കെടുത്തവർക്കും കോച്ചുമാർക്കും സെൻസായ് രാജു മാത്യു , സെൻസായ് സിദ്ധിഖ് അലി എന്നിവർ സർട്ടിഫിക്കറ്റ് സമ്മാനിച്ചു.