No title

0

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാം ശനിദർശനത്തിന് സമാപനം




കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാം ശനിദർശനത്തിന് സമാപനമായി. തുലാം മാസത്തിലെ അവസാന ശനിയാഴ്ചയായ ഇന്ന് നിരവധി ഭക്തജനങ്ങളാണ് ശനീശ്വര ദർശനത്തിനായി എത്തിച്ചേർന്നത്. പ്രാചീന കാലം മുതൽ തുലാം ശനി ദർശനത്തിന് പ്രധാന്യമുള്ള ഇവിടം ധർമ്മശാസ്താവ് പ്രധാന ദേവനായി പ്രതിഷ്ഠയുള്ള ജില്ലയിലെ അപൂർവ്വ ക്ഷേത്രമാണ് .വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ. നാരായണൻ നമ്പൂതിരിയും ഇ.എൻ.ഗോവിന്ദൻ നമ്പൂതിരിയും മുഖ്യകാർമികത്വം വഹിച്ചു.

Post a Comment

0Comments
Post a Comment (0)
To Top