തകർത്താടി ഒലീവ് മോർണിംഗ് സ്റ്റാർ ഫുട്ബോൾ ജേതാക്കൾ
കമ്പിൽ : കമ്പിൽ മോർണിംഗ് സ്റ്റാർ സീസൺ 2 ഫുട്ബോൾ ടൂർണമെന്റിൽ കാണികളെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തി വാശിയേറിയ പോരാട്ടത്തിൽ ബ്രദേർസ് കമ്പിലിനെ പരാജയപ്പെടുത്തി ഒലീവ് കമ്പിൽ ജേതാക്കളായി.
പുതിയ ജേഴ്സിയിൽ കളത്തിലിറങ്ങിയ ഒലീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് കാണികൾക്ക് കാപന്ത് കളിയിൽ വിസ്മയം തീർത്തു. ക്യാപ്റ്റൻ പ്രണവിന്റെയും സഹകളിക്കാരുടെയും മിന്നും പ്രകടനത്തിൽ ഫുട്ബോൾ കോർട്ട് ആർത്തിരമ്പി.
⚽⚽⚽⚽⚽⚽⚽⚽⚽⚽